24 September Friday

ആർദ്രം ആരോഗ്യ മേഖലയുടെ കരുത്ത്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

നവീകരിച്ച ഒ പി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ആർദ്രം പദ്ധതി പൊതുജനാരോഗ്യ മേഖലയുടെ കരുത്താണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നവീകരിച്ച ഒപി ബ്ലോക്ക്, നവീകരിച്ച കടമ്പൂർ, പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഓൺലൈനായി ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനാരോഗ്യ മേഖലയെ സമഗ്രപുരോഗതിയിലേയ്‌ക്ക്‌ നയിക്കാൻ ആർദ്രത്തിനായി. പദ്ധതിയുടെ ഭാഗമായി 474 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. നിപാ, കോവിഡ് പ്രതിസന്ധികളെ സമാനതകളില്ലാത്ത പ്രവർത്തനങ്ങളിലൂടെയാണ് സംസ്ഥാനം നേരിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ്‌ അധ്യക്ഷയായി. ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങ്‌ എ എം ആരിഫ് എംപി ഉദ്‌ഘാടനംചെയ്‌തു. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ എംഎൽഎ, നഗരസഭാധ്യക്ഷ സൗമ്യ രാജ്, വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, ഡിഎംഒ ഡോ. എൽ അനിതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.  
ബുധനൂർ പഞ്ചായത്തിൽ നടന്ന ചടങ്ങ് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെബിൻ പി വർഗീസ് ഉദ്ഘാടനം ചെയ്‌തു.  പാണാവള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദലീമ ജോജോ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top