27 September Monday

മധുരം പങ്കിട്ട്‌ ചാനുവിന്റെ മെഡൽ നേട്ടം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം പ്രതീകാത്മകമായി വെയിറ്റ് ഉയർത്തി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു

ആലപ്പുഴ
ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം ജില്ലാ ഒളിമ്പിക് അസോസിയേഷൻ നേതൃത്വത്തിൽ മധുരം പങ്കിട്ട്‌ ആഘോഷിച്ചു. ഭാരോദ്വഹനത്തിൽ 21 വർഷത്തിന് ശേഷം വെള്ളി മെഡൽ നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ ആലപ്പുഴ തിരുവമ്പാടി ജങ്‌ഷന്‌ സമീപമാണ്‌ ചടങ്ങ് സംഘടിപ്പിച്ചത്‌. മണിപ്പൂർ സ്വദേശിനി മീരാഭായ്‌ ചാനുവിന്റെ വെള്ളി മെഡൽ നേട്ടം തിരുവമ്പാടി കോർഫിറ്റ്നെസ് സെന്ററിലെ കുട്ടികൾ പ്രതീകാത്മകമായി വെയിറ്റ് ഉയർത്തിയാണ് ആഘോഷിച്ചത്‌.  
 ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി ജി വിഷ്‌ണു ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് നിമ്മി അലക്‌സാണ്ടർ അധ്യക്ഷയായി. സജി തോമസ് മധുര വിതരണം നടത്തി. ഭാരോദ്വഹന സംസ്ഥാന താരങ്ങളായ എസ് മഞ്ജു, ജിമ്മിദാസ്, അസോ. സെക്രട്ടറി  സി ടി സോജി,  ബിജുരാജ്, എസ് ബീന, പി ഷിയാസ്, എം ഔസേഫ്, വിമൽ പക്കി തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top