01 October Saturday
അന്നങ്ങളുടെ വരവറിയിച്ച് അംബലക്കോട്ട എഴുന്നള്ളി

നീലംപേരൂർ പൂരം പടയണി ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

നീലംപേരൂർ പൂരം പടയണിയിൽ എഴുന്നള്ളിക്കുന്ന വല്യന്നങ്ങളെ അണിയിക്കാന്‍ ചിറമ്പ് തയ്യാറാക്കുന്നു

ചങ്ങനാശ്ശേരി 
പ്രസിദ്ധമായ നീലംപേരൂർ പൂരം പടയണി ശനിയാഴ്ച നടക്കും. വെള്ളിയാഴ്ച നടന്ന മകം പടയണിയിൽ അടിയന്തരക്കോലമായി അംബലക്കോട്ടയും വേലയന്നങ്ങളും എഴുന്നള്ളി. 
ചേരമാൻ പെരുമാൾ സ്മാരകത്തിലെത്തി അനുജ്‌ഞ വാങ്ങിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കുടം പൂജകളിയും തോത്താകളിയും നടന്നു. തുടർന്നാണ് വേലയന്നങ്ങളും അംബലക്കോട്ടയും കൊടിക്കുറക്കും കാവൽ പിശാചിനുമൊപ്പം കളത്തിൽ എഴുന്നള്ളിയത്. ഇത്തവണ ചതുരാകൃതിയിലുള്ള അംബലക്കോട്ടയാണ് എഴുന്നള്ളിച്ചത്. ശനി ഉച്ചമുതൽ സത്രീകളും കുട്ടികളും പങ്കെടുത്ത് ചിറമ്പുകുത്ത് നടന്നു. 300 പറ ചെത്തിപ്പൂവാണ് അന്നങ്ങളുടെ നിറപണികൾക്കായി കോർത്തെടുത്തത്. 
ഒരു വല്യന്നവും രണ്ട് ചെറിയ അന്നങ്ങളും ശനി രാത്രി 12.30ന് ക്ഷേത്ര ആൽത്തറയിൽനിന്ന് നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളുന്നതോടെ ഇവർഷത്തെ പടയണിക്ക് സമാപനമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top