ആലപ്പുഴ
സായുധ സേനയിൽ കരാർ നിയമനം നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ ഉജ്വല മാർച്ചുമായി എൽഡിവൈഎഫ്. "യുവജന വിരുദ്ധമായ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ഇടത് യുവജന സംഘടനകൾ കേന്ദ്രസർക്കാർ ഓഫീസിലേക്കാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
നഗരചത്വരത്തിന് മുന്നിലാരംഭിച്ച മാർച്ച് ഇരുമ്പുപാലം പോസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു. യോഗം ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ഡോ. ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ രാഹുൽ, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് അബ്ദുള്ള, എൻവൈസി സംസ്ഥാന സെക്രട്ടറി അഭിജിത്ത് ശർമ, യുവജനതാദൾ ജില്ലാ പ്രസിഡന്റ് ഷാജു സാമുവൽ, എൽവൈജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഹാപ്പി പി അബു, യൂത്ത് കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് അബ്ദുൾ സത്താർ, എൻവൈഎൽ ജില്ലാ പ്രസിഡന്റ് ടി എം എ ഫറൂഖ് സഖാഫി, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബൈരഞ്ചിത്ത് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..