13 August Saturday

കാത്തിരുന്ന്‌ മുഷിയേണ്ട; വായിക്കാൻ പുസ്‌തകങ്ങളുണ്ട്‌

സ്വന്തം ലേഖകൻUpdated: Friday Jun 24, 2022

വെള്ളിയാകുളത്ത്‌ വഴിയറിവ്‌ പദ്ധതി പഞ്ചായത്ത്‌ വൈസ്‌‍‍പ്രസിഡന്റ്‌ പ്രവീൺ ജി പണിക്കർ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല
ചേർത്തല– തണ്ണീർമുക്കം റൂട്ടിൽ വെള്ളിയാകുളം ജങ്‌ഷനിലെ കാത്തിരിപ്പ്‌ കേന്ദ്രത്തിൽ പുസ്‌തക ശേഖരമൊരുക്കി വിദ്യാർഥികൾ. വെള്ളിയാകുളം ഗവ. യുപി സ്‌കൂൾ വിദ്യാർഥികൾ സ്വന്തം പണംമുടക്കി വാങ്ങിച്ച പുസ്‌തകങ്ങളാണ്‌ യാത്രക്കാരെ കാത്തിരിക്കുന്നത്‌. കേന്ദ്രത്തിൽ പ്രത്യേകം തയ്യാറാക്കിയ ഡസ്‌കിലാണ്‌ പുസ്‌തകങ്ങൾക്ക്‌ സ്ഥാനം. വഴിയാത്രക്കാർക്കും വായിക്കാനാകും. 
വായനാനുഭവം രേഖപ്പെടുത്താൻ ബുക്കും ഇവിടെയുണ്ട്. പുസ്‌തകം സൂക്ഷിക്കൽ ചുമതല സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികൾക്കാണ്‌. വഴിയറിവ് എന്നപേരിൽ പാഥേയർക്ക് ഒരുപുസ്‌തകം പദ്ധതി തണ്ണീർമുക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി പണിക്കർ ഉദ്ഘാടനംചെയ്‌തു. പ്രധാനാധ്യാപകൻ സന്തോഷ് അധ്യക്ഷനായി. കെ ബി ഷാജി, പ്രവീൺ, ജോർജ്‌, ജെയിംസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top