മാന്നാർ
പരുമലയിൽ ചേർന്ന ആഗോള വൈദിക സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനംചെയ്‌തു. വൈദികസംഘം പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അധ്യക്ഷനായി. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപോലീത്ത വൈദിക ഡയറക്‌ടറി പ്രകാശിപ്പിച്ചു. ഡോ. സിസാ തോമസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഫാ. ഡോ. ജേക്കബ് കുര്യൻ, ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ്, ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, ഫാ. കെ വി പോൾ റമ്പാൻ, ഫാ. ഡോ. നൈനാൻ വി ജോർജ്, ഫാ. ഡോ. മാത്യു വർഗീസ് എന്നിവർ സംസാരിച്ചു. ബുധൻ രാവിലെ ഒമ്പതിന് ആരോഗ്യപരിപാല ക്ലാസ് ഫാ. എം സി പൗലോസ് നയിക്കും. സമ്മേളനം വ്യാഴാഴ്‌ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..