28 February Sunday

കയർത്തൊഴിലാളി ജാഥ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

കയർതൊഴിലാളി ജാഥ ക്യാപ്റ്റന്‍ വി എസ് മണിക്ക് പതാക കൈമാറി 
സിപിഐ എം ജില്ലാസെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ആലപ്പി കയർ ഫാക്‌ടറി തൊഴിലാളി യൂണിയൻ (സിഐടിയു), മുഹമ്മ കയർ ഫാക്‌ടറി വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) എന്നിവരുടെ നേതൃത്വത്തിലുള്ള ജാഥ കയർ കോർപറേഷനുമുന്നിൽ സിപിഎ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനം ചെയ്‌തു. വർക്കേഴ്‌സ്‌ സെന്റർ സംസ്ഥാന സെക്രട്ടറി വി എസ്‌ മണിയാണ്‌ ജാഥ നയിക്കുന്നത്‌. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലാണ്‌ പര്യടനം. യോഗങ്ങളിൽ സി കെ സുരേന്ദ്രൻ, ടി ആർ ശിവരാജൻ, പി സുരേന്ദ്രൻ, പി രഘുനാഥ്‌, കെ നസീമ, എസ്‌ വീരപ്പൻ, അജയകുമാർ, സി കുശൻ, രാജേഷ്‌ എന്നിവർ സംസാരിച്ചു.
  ബുധനാഴ്‌ച രാവിലെ ഒമ്പതിന്‌ ആരംഭിച്ച്‌ അഞ്ചിന്‌ പുത്തനമ്പലത്തിന്‌ സമീപം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top