23 January Sunday

വിലക്കയറ്റം: ബഹുജനധര്‍ണ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021
ആലപ്പുഴ
പെട്രോൾ ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യവസ്‌തുക്കളുടെയും ക്രമാതീത വിലവർധനക്കെതിരെ സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്‌ത സമരത്തിന്റെ ഭാഗമായി ചൊവ്വ ഏരിയ കേന്ദ്രങ്ങളിൽ ബഹുജനധർണ നടക്കും. രാവിലെ 10 മുതൽ ആറുവരെയാണ്‌ പ്രതിഷേധം. ആലപ്പുഴയിൽ ആലൂക്കാസ്‌ ജങ്‌ഷനിൽ ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യും. അരൂർ പൊന്നാംവെളിയിൽ എൻ ആർ ബാബുരാജും ചേർത്തല ദേവീക്ഷേത്രത്തിന്‌ സമീപം കെ രാജപ്പൻനായരും കഞ്ഞിക്കുഴി മായിത്തറയിൽ കെ ജി രാജേശ്വരിയും മാരാരിക്കുളം കലവൂരിൽ ജി വേണുഗോപാലും അമ്പലപ്പുഴ കച്ചേരിമുക്ക്‌ ബിഎസ്‌എൻഎൽ ഓഫീസിന്‌  മുന്നിൽ എ മഹേന്ദ്രനും ഹരിപ്പാട് കെഎസ്‌ആർടിസി ജങ്‌ഷനിൽ എം സത്യപാലനും കാർത്തികപ്പള്ളി ചേപ്പാട്‌ ജങ്‌ഷനിൽ ടി കെ ദേവകുമാറും കായംകുളത്ത്‌ എൽമെക്‌സ്‌ ജങ്‌ഷന് സമീപം കെ എച്ച് ബാബുജാനും ചാരുംമൂട് ഹെഡ്‌ പോസ്‌റ്റോഫീസിന്‌ മുന്നിൽ ജി സുധാകരനും മാവേലിക്കര ബിഎസ്‌എൻഎൽ ഓഫീസിന്‌ മുന്നിൽ ജി ഹരിശങ്കറും ചെങ്ങന്നൂർ ബഥേൽ ജങ്‌ഷനിൽ മന്ത്രി സജി ചെറിയാനും മാന്നാർ സ്‌റ്റോർ ജങ്‌ഷനിൽ വിശ്വംഭരപ്പണിക്കരും കുട്ടനാട് രാമങ്കരിയിൽ കെ കെ അശോകനും തകഴി മങ്കൊമ്പ്‌ ജങ്‌ഷനിൽ സി കെ സദാശിവനും ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top