25 November Wednesday

ഭരണിക്കാവ്‌ കാക്കാൻ യുവപോരാളി

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

നികേഷ്തമ്പി (എൽഡിഎഫ്), അവിനാശ്ഗംഗൻ (യുഡിഎഫ്), 
കെ ബിജുകുമാർ (എൻഡിഎ)

 

മാവേലിക്കര
ഇടതുകോട്ട കാക്കാൻ  നികേഷ് തമ്പിയെയാണ് എൽഡിഎഫ് ഭരണിക്കാവിൽ കളത്തിലിറക്കുന്നത്. മുഖവുര അപ്രസക്തമാക്കുന്ന സമര വീര്യത്തിന്റെ നേർസാക്ഷമാണീ യുവാവ്‌.  സിപിഐ എം കറ്റാനം ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും മാവേലിക്കര ബ്ലോക്ക് പ്രസിഡന്റുമാണ്. എസ്എഫ്‌ഐ ജില്ലാ ജോ. സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്നു. 
വിദ്യാർഥി സമരങ്ങൾക്ക് നേതൃത്വം നൽകി പൊലീസ് മർദ്ദനമേറ്റുവാങ്ങി. കള്ളക്കേസുകളിൽ കുടുക്കപ്പെട്ട് മൂന്നുതവണ ജയിൽവാസം. 2015–20 ൽ ഭരണിക്കാവ്  പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനായി. ബിഎ ഇക്കണോമിക്‌സ് ബിരുദധാരിയാണ്. മാവേലിക്കര ബിഷപ് മൂർകോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ജീവകാരുണ്യരംഗത്തും സജീവമാണ് ഈ 36 കാരൻ. കറ്റാനം ആലുംകീഴിൽ തറയിൽ സോമനാഥന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ: വിഷ്‌ണുപ്രിയ, മകൾ: അനിക നികേഷ്.
  ഭരണിക്കാവ് പഞ്ചായത്തിലെ എല്ലാ വാർഡുകളും താമരക്കുളത്തെ 14 വാർഡുകളും വള്ളികുന്നത്തെ 10 വാർഡും ചുനക്കരയിലെ ആറുവാർഡും അടങ്ങുന്ന ഭരണിക്കാവ് ജില്ലാ ഡിവിഷൻ, ഒരു തവണ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. പഞ്ചായത്തുകളിലെല്ലാം  ഇടതുഭരണമായിരുന്നു. 
  കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിയായ അവിനാശ് ഗംഗനാണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎ മാവേലിക്കര നിയോജക മണ്ഡലം കൺവീനർ ബിജുകുമാർ  എൻഡിഎ സ്ഥാനാർഥിയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top