28 September Wednesday

ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ 
ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്
ക്ഷേത്രവാദ്യമേളങ്ങളുടെ ഉജ്ജ്വല പ്രകടനത്തോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് കോൺഫെഡറേഷന്റെ സംസ്ഥാനസമ്മേളനത്തിന്  തുടക്കമായി. മാധവ ജങ്‌ഷനിൽ  പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. ഫെഡറഷൻ പ്രസിഡന്റ്‌ സി എൻ രവി അധ്യക്ഷനായി. 
  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപൻ മുഖ്യാതിഥിയായി.  പി എം തങ്കപ്പൻ, അഡ്വ. മനോജ്‌ ചരളേൽ, എം സത്യപാലൻ, കെ രാഘവൻ, ആർ ഷാജി ശർമ, ആനയറ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജി വാസുദേവൻനമ്പൂതിരി സ്വാഗതവും  കെ മോഹനൻ നന്ദിയും പറഞ്ഞു. 
  വെള്ളി രാവിലെ ഒമ്പതിന്‌ നാരകത്തറ റീൻ പാലസ് ഓഡിറ്റോറിയത്തിലെ വിനോദ് നഗറിൽ   പ്രതിനിധിസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. കോൺഫെഡറഷൻ പ്രസിഡന്റ്‌ സി എൻ രാമൻ അധ്യക്ഷനാകും. ജനറൽ സെക്രട്ടറി ജി വാസുദേവൻ നമ്പൂതിരി പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top