27 June Monday

അരങ്ങുവാണ്‌ അമൃതം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച നൃത്താധ്യാപികയും നടിയുമായ 
അമൃതം ഗോപിനാഥും ഗോപിക ഷാജിയും അവതരിപ്പിച്ച ‘ഗീതോപദേശം’ കലാശിൽപ്പം

ആലപ്പുഴ
 ‘ഗീതോപദേശം’ കലാശിൽപ്പത്തിൽ നിറഞ്ഞാടി അമൃതം ​ഗോപിനാഥ്. ഞായർ രാത്രിയാണ് നൃത്താധ്യാപികയും നടിയുമായ അമൃതം​ ​ഗോപിനാഥ് ആസ്വാദകരുടെ മനംകവർന്നത്. കലാരംഗത്ത്​ 75 വർഷം പിന്നിട്ട അമൃതം ആലപ്പുഴ കിടങ്ങാംപറമ്പ്​ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് അർജുനവേഷം നിറഞ്ഞാടിയത്‌. ശ്രീകൃഷ്‍ണനായി ഗോപിക ഷാജി അരങ്ങിലെത്തി. 
നാലുതലമുറകളിലെ ആയിരക്കണക്കിന്​ ശിഷ്യരുടെ നൃത്താധ്യാപികയാണ് അമൃതം ​ഗോപിനാഥ്. 60 വർഷങ്ങൾക്കുമുമ്പ് തന്നെ​ പ്രശസ്‍തയാക്കിയ ‘ഗീതോപദേശം’ തന്നെ വീണ്ടും ചിലങ്കയണിഞ്ഞപ്പോൾ അരങ്ങിലെത്തിച്ചു. 86–-ാം വയസിലാണ്‌ വീണ്ടും അർജുനനായി വേഷമിട്ടത്‌. ചലച്ചിത്രതാരങ്ങളായിരുന്ന ലളിത–-പത്മിനി–-രാഗിണിമാർക്കൊപ്പം നൃത്തവേദി പങ്കിട്ട കലാകാരി നിരവധി സിനിമകളിലും പ്രൊഫഷണൽ നാടകങ്ങളിലും മികവുതെളിയിച്ചിട്ടുണ്ട്​. 1960കളിൽ നൃത്തസംവിധായകയായും സിനിമാ രംഗത്ത്‌ പ്രവർത്തിച്ചു​. ‘റാംജി റാവ്​ സ്​പീക്കിങ്’ എന്ന ചിത്രത്തിലെ കമ്പളിപ്പുതപ്പ്...കമ്പളിപ്പുതപ്പ്...’ വിളിച്ചുപറയുന്ന ഹോസ്‌റ്റൽ മേട്രനായി മലയാളികൾക്ക്​ സുചരിചിതയായി​.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top