07 July Thursday

പ്രവാസി സംഘം ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

പ്രവാസി സംഘം ചെങ്ങന്നൂർ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി 
കെ എൻ മോഹൻകുമാർ ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂർ
മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസം സമയബന്ധിതമായി നടപ്പാക്കണമെന്ന് കേരള പ്രവാസി സംഘം ചെങ്ങന്നൂർ ഏരിയ സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ്‌ രാധാകൃഷ്‌ണൻനായർ അധ്യക്ഷനായി. സെക്രട്ടറി കൃഷ്‌ണകുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ്‌ പി ടി മഹേന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വി വി അജയൻ സ്വാഗതവും കെ കെ ശശികുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കൃഷ്‌ണകുമാർ (പ്രസിഡന്റ്‌), വി ശശി, പി കെ രാജലക്ഷ്‌മി (വൈസ്‌പ്രസിഡന്റ്‌), രാധാകൃഷ്‌ണൻനായർ (സെക്രട്ടറി), സജി കെ തോമസ്,(ജോയിന്റ്‌ സെക്രട്ടറി), കെ പി വർഗീസ് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top