അരൂർ
എഴുപുന്ന പഞ്ചായത്തിലെ ഹരിതകര്‍മസേനയ്‌ക്ക് ഇ-–- ഓട്ടോ നല്‍കി. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം അനന്തു രമേശന്‍ ഇ–-ഓട്ടോ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രദീപ് അധ്യക്ഷനായി. പഞ്ചായത്തിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഏഴഴകുള്ള എഴുപുന്ന’ പദ്ധതിയുടെ ഭാഗമായി പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 4.5 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇ-–- ഓട്ടോ വാങ്ങിയത്. ഹരിതകര്‍മസേനാംഗങ്ങള്‍ക്കുള്ള യൂണിഫോം, വീടുകളിലേക്കുള്ള ബയോബിന്‍ തുടങ്ങിയവയുടെ വിതരണവും നടന്നു. ആദ്യഘട്ടത്തില്‍ 300 ഗുണഭോക്താക്കള്‍ക്കാണ് ബയോബിന്‍ നല്‍കിയത്. അടുത്തഘട്ടത്തില്‍ എല്ലാ വീടുകളിലും സൗജന്യമായി ബയോബിന്‍ നല്‍കും. സ്ഥിരംസമിതി അധ്യക്ഷരായ ദീപ, ടോമി ആതാളി, പി കെ മധുക്കുട്ടന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ വാസന്തി സുധാകരന്‍, ബിന്ദു ഷാജി, പഞ്ചായത്ത് സെക്രട്ടറി എഫ് സെലീനമോള്‍, അസി. സെക്രട്ടറി സുധര്‍മിണി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..