28 May Thursday

ജനറലാശുപത്രിയിൽ ഭക്ഷണവുമായി ‘ജീവതാളം’

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ജീവതാളം പ്രവർത്തകർ ഉച്ചഭക്ഷണം നൽകുന്നു

മാരാരിക്കുളം
ഹോട്ടലുകൾ അടച്ചതോടെ ഭക്ഷണം മുട്ടുമോയെന്ന ആശങ്കയിലായിരുന്ന ആലപ്പുഴ ജനറലാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഊണുമായി മണ്ണഞ്ചേരി ജനകീയ അടുക്കള. 400 വീടുകളിൽ രണ്ടുനേരത്തെ ഭക്ഷണമെത്തിച്ചു നൽകുന്ന പതിവും തെറ്റിച്ചില്ല മാരാരിക്കുളം ജീവതാളം പാലിയേറ്റീവ് വളണ്ടിയർമാർ. 
ജനറലാശുപത്രിയിൽ 100 പേർക്കാണ് ഊണ് നൽകിയത്. പി കൃഷ്‌ണപിള്ള സ്‌മാരക ട്രസ്‌റ്റിന്റെ ജനകീയ അടുക്കളയിലാണ് ഭക്ഷണമൊരുക്കിയത്.  ആവശ്യമായ മുൻകരുതലോടെയാണ് പാചകവും വിതരണവും.
കോവിഡ് ജാഗ്രത തുടരുന്നതിനാൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമെങ്കിൽ വരുംദിവസങ്ങളിലും ഭക്ഷണമെത്തിക്കാൻ ശ്രമിക്കുമെന്ന് ജീവതാളം കൺവീനർ അഡ്വ. ആർ റിയാസ് പറഞ്ഞു. പി കൃഷ്‌ണപിള്ള സ്‌മാരക ട്രസ്‌റ്റ്‌ ചെയർമാൻ കെ വി രതീഷ്, ജനറൽ കൺവീനർ പി  വിനീതൻ, ട്രഷറർ നൗഷാദ് പുതുവീട്, സിപിഐ എം ലോക്കൽ സെക്രട്ടറി വി കെ ഉല്ലാസ്, സാബു, ഷിജു, ജ്യോതിമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആശുപത്രിയിലെ ഭക്ഷണ വിതരണം .
പ്രധാന വാർത്തകൾ
 Top