28 May Thursday

കലബുർഗിയിൽ കുടുങ്ങി 13 അധ്യാപികമാർ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

കർണാടകയിലെ കലബുർഗിയിൽ കഴിയുന്ന അധ്യാപികമാർ

മാവേലിക്കര
കർണാടകയിലെ കലബുർഗിയിൽ കുടുങ്ങി 13 മലയാളി അധ്യാപികമാർ. സ്വകാര്യ സ്‌കൂൾ അധ്യാപികമാരാണ്‌ എല്ലാവരും. കോട്ടയത്തുകാരായ ഏഴുപേരും ആലപ്പുഴയിലെ നാലും പത്തനംതിട്ടയിലെ രണ്ടുപേരുമാണുള്ളത്. കോവിഡ് –-19 മരണത്തിന്റെ പശ്ചാത്തലത്തിൽ കലബുർഗി പൂർണമായും അടച്ചു.സ്‌കൂൾ അടച്ചതിനെത്തുടർന്ന്‌ ഹോസ്‌റ്റലിലായിരുന്നു ഇവരുടെ താമസം. 
ഭക്ഷണമുൾപ്പെടെയുള്ള ക്രമീകരണങ്ങൾ മാനേജ്മെന്റ് ചെയ്‌തിട്ടുണ്ടെങ്കിലും ഹോസ്‌റ്റൽ വാർഡൻ തിങ്കളാഴ്‌ച വീട്ടിൽ പോകുന്നതോടെ സ്ഥിതി പ്രയാസത്തിലാകും. നല്ല സൗകര്യങ്ങളുള്ള ആശുപത്രിയിലെത്തണമെങ്കിൽ മൂന്നു മണിക്കൂർ യാത്രചെയ്‌ത്‌ മഹാരാഷ്‌ട്രയിൽ പോകണം. എത്രനാൾ ഇങ്ങനെ തുടരേണ്ടിവരുമെന്ന ആകുലതയിലാണിവർ. മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരമറിയിച്ചതിനെത്തുടർന്ന്‌ ഞായറാഴ്‌ച വൈകിട്ട് ഡിജിപി  ബന്ധപ്പെട്ടതായി ഇവർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top