28 May Thursday

മാസ്‌ക്‌ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

മുഹമ്മ ആര്യക്കര നിത്യ തയ്യൽ യൂണിറ്റിൽ മാസ്‍‍‍‍കുകൾ നിര്‍‍മിക്കുന്നു

മാന്നാർ
കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി  മാന്നാർ പഞ്ചായത്ത്‌ ടൗൺ വാർഡിലെ നന്മ കുടുംബശ്രീ പ്രവർത്തകർ മാസ്‌ക് നിർമാണം ആരംഭിച്ചു.  നന്മ കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന നന്മ സംരംഭക ഗ്രൂപ്പാണ് കുടുംബശ്രീ ജില്ലാ മിഷനായി മാസ്‌ക്കുകൾ നിർമിച്ച്‌ നൽകുന്നത്‌. ആയിരം മാസ്‌ക്കുകളാണ് ഇവിടെ നിർമിക്കുന്നത്‌. 
 രോഗവ്യാപനം തടയേണ്ടതിന്റെ അടിയന്തര സാഹചര്യം പരിഗണിച്ച് നിലവിലുള്ള തുണിസഞ്ചി നിർമാണം നിർത്തിവച്ചാണ് മാസ്‌ക് തയ്‌ക്കാൻ  ആരംഭിച്ചതെന്ന് പ്രസിഡന്റ്‌ കെ പി സീനത്ത്, നന്മ സംരംഭക ഗ്രൂപ്പിന്റെ പ്രസിഡന്റ്‌ ടി ആർ ജിജി മോൾ, സെക്രട്ടറി സൈദാ റഷീദ്‌ എന്നിവർ പറഞ്ഞു.  മാസ്‌ക്കുകൾ ജില്ലാ കുടുംബശ്രീ മിഷൻ ആരോഗ്യ വകുപ്പിനു കൈമാറും.
മുഹമ്മ
മാസ്‌ക്കുകൾ നിർമിച്ച്‌ മുഹമ്മ ആര്യക്കരയിലെ കുടുംബശ്രീ പ്രവർത്തകരുടെ നിത്യ തയ്യൽ യൂണിറ്റ്‌. മാസ്‌ക്കുകൾ ആദ്യം വാങ്ങിയത് മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രമാണ്. 
ഇപ്പോൾ ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആവശ്യപ്രകാരം തയ്ച്ചു കൊടുക്കുന്നുണ്ട്‌. ദിവസം 300ലേറെ മാസ്‌ക്കുകൾ ഇവർ തയ്യാറാക്കുന്നു. പൂർണിമ, മായ, അർച്ചന, അമ്പിളി, ദീപ എന്നിവരാണ് തയ്യൽ യൂണിറ്റംഗങ്ങൾ.
 
പ്രധാന വാർത്തകൾ
 Top