25 May Wednesday

വിശപ്പുരഹിത കായംകുളം ഒന്നാം വാർഷികം 26ന്

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
കായംകുളം
വിശപ്പുരഹിത കായംകുളം പദ്ധതിയുടെ ഒന്നാം വാർഷികം 26ന് കോവിഡ് മാനദണ്ഡം പാലിച്ച് സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അസോസിയേഷൻ ഓഫ് ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻസ് ഓഫ് കേരളയുടെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ്‌ കായംകുളം മണ്ഡലം കമ്മിറ്റി ഭക്ഷണ അലമാര തുടങ്ങിയത്‌. പകൽ 11ന് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന്‌ എതിർവശം ആലുമൂട്ടിൽ വെഡ്ഡിങ് സെന്ററിന് സമീപം നടക്കുന്ന പരിപാടി പത്തനാപുരം ഗാന്ധിഭവൻ ഡയറക്‌ടർ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനംചെയ്യും. ക്ലീൻ കായംകുളം പദ്ധതി നഗരസഭാധ്യക്ഷ പി ശശികല ഉദ്‌ഘാടനംചെയ്യും. സമ്മാനക്കൂപ്പൺ ചലച്ചിത്രതാരം ജയൻ ചേർത്തല നറുക്കെടുക്കും. 
ദിനംപ്രതി നൂറിലധികം ആളുകൾക്കാണ് ഭക്ഷണ അലമാര വഴി ആഹാരം എത്തിച്ചുനൽകുന്നത്. 24 മണിക്കൂറും ഭക്ഷണമെത്തിച്ച് നൽകുന്ന സംവിധാനമാണ്. ക്ലീൻ കായംകുളം പദ്ധതിയും, ലഹരിവിരുദ്ധ കാമ്പയിനും സംഘടിപ്പിക്കുമെന്നും സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ് മുഹമ്മദ് ഷെമീർ, മണ്ഡലം പ്രസിഡന്റ് പ്രഭാഷ് പാലാഴി, സെക്രട്ടറി ജോസഫ് പുത്തേത്ത്, ഷാനവാസ്, മായ സഞ്‌ജയ്, നാസർ പുല്ലുകുളങ്ങര എന്നിവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top