03 December Friday

പടക്കപ്പലിന് പച്ചക്കൊടി

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
 
ആലപ്പുഴ
ഇരുപത്‌ ദിവസത്തിനുശേഷം പടക്കപ്പൽ കടപ്പുറത്തെത്തിക്കാനുള്ള ശ്രമം വെള്ളിയാഴ്‌ച പുനരാരംഭിക്കും.  റോഡിലൂടെ 3.5 കിലോമീറ്റര്‍ താണ്ടി ലക്ഷ്യസ്ഥാനത്തെത്തും. റെയിൽവേ ഗേറ്റ്​ മറികടക്കുന്നതിന്‌ ലൈനുകൾ അഴിച്ച് മാറ്റുന്നതടക്കമുള്ള ജോലികൾക്ക് റെയിൽവേയ്‌ക്ക്​ എട്ടുലക്ഷം രൂപ നൽകി. രണ്ട്‌ ദിവസത്തെ അനുമതിയാണ് റെയിൽവേ ​നൽകിയത്​. കെഎസ്​ഇബി, പൊലീസ്​ അടക്കം വിവിധവകുപ്പുകളുടെ മുന്നൊരുക്കവും നടത്തി. വെള്ളിയാഴ്​ച പുലർച്ച ആറിന്​ കപ്പലിന്റെ തുടർയാത്ര ആരംഭിക്കും. കൊമ്മാടി, ശവക്കോട്ടപ്പാലം, കണ്ണൻവർക്കി പാലത്തിന്​ സമീപത്തെ വലതുവശത്തെ റോഡുവഴി രാവിലെ 9.30ഓടെ കലക്​ടറുടെ ബംഗ്ലാവിന്​ മുന്നിലെത്തിക്കാനാണ് ശ്രമം.
റെയിൽവേ ഗേറ്റ്​ കടക്കും
രാത്രി 10.30 മുതൽ റെയിൽവേ ഗേറ്റ്​ കടന്ന്​ യാത്രതുടരും. വൈദ്യുതി ലൈൻ അഴിച്ചുമാറ്റി റെയിൽവേ ഗേറ്റ്​ കടക്കാൻ ശനിയാഴ്​ച പുലർച്ച 2.30 വരെയാണ്​ അനുമതിയുള്ളത്​. 
     ആലപ്പുഴ പോര്‍ട്ട് മ്യൂസിയത്തിന് മുന്നില്‍ സ്ഥാപിക്കാനുള്ള ഫാസ്​റ്റ്​ അറ്റാക്ക്​ ​​ക്രാഫ്​റ്റ്​ (ഇൻഫാക് ടി- 81)  രണ്ടുമുതൽ കൊമ്മാടി ടോൾബൂത്തിന്​ സമീപമുണ്ട്‌. ബൈപാസിലൂടെ​ ക്രെയിൻ ഉപയോഗിച്ച്​ കടപ്പുറത്ത്​ എത്തിക്കാനായിരുന്നു ആദ്യതീരുമാനം. ഇതിന് ദേശീയപാതാ അധികൃതരുടെ അനുമതി ലഭിച്ചില്ല.
വൈദ്യുതി മുടങ്ങും
കൊമ്മാടി, കളപ്പുര, ആറാട്ടുവഴി, ശവക്കോട്ട പാലം, കോൺവന്റ്‌ സ്‌ക്വയർ ജങ്ഷൻ, പാസ്‌പോർട്ട്‌ ഓഫീസ്‌, കൊച്ചുകട പാലം, ഡച്ച്‌ സ്‌ക്വയർ ജങ്ഷൻ, കറുത്തകാളി പാലം, കലക്‌ടർ ബംഗ്ലാവ്‌, വിജയ പാർക്ക്‌ പരിസരങ്ങളിൽ രാവിലെ ആറുമുതൽ അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top