30 July Friday
കർഷകർക്ക് ഹ്രസ്വകാല വായ്പ

ആലപ്പുഴയ്ക്ക് 110 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

  

ആലപ്പുഴ
കോവിഡ്  പശ്ചാത്തലത്തിൽ കർഷകർക്ക് സമയബന്ധിതമായി കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിനായി പ്രത്യേക ഹ്രസ്വകാല വായ്‌പകൾ അനുവദിക്കുന്നതിന്‌ ജില്ലയ്‌ക്ക്‌ 110 കോടി അനുവദിച്ചു. നബാർഡ് മുഖേന റീജണൽ റൂറൽ ബാങ്കുകൾ, കോ-ഓപ്പറേറ്റീവ്  ബാങ്കുകൾ എന്നിവയിലൂടെയാകും സേവനം. 
  സംസ്ഥാനത്തിന് 1870 കോടിയാണ് ഹ്രസ്വകാല വായ്‌പ നൽകുന്നതിനായി അനുവദിച്ചിട്ടുള്ളത്. ഇതിൽ 1200 കോടി ചെറുകിട നാമമാത്ര കർഷകർക്കാണ്‌. പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികൾ, കേരള ഗ്രാമീൺബാങ്ക് എന്നിവ മുഖേനയാണ് വായ്‌പ ലഭ്യമാകുന്നത്. ഒരു വർഷമാണ് കാലാവധി. പ്രാഥമിക കാർഷിക സൊസൈറ്റികൾ 6.4 ശതമാനവും ഗ്രാമീൺ ബാങ്ക്  7 ശതമാനവുമാണ് പലിശ ഈടാക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top