04 August Wednesday

വി അജിത്തിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

മാവേലിക്കര

വർഗീയ ശക്തികളുമായി കൂട്ടുചേർന്ന കോൺഗ്രസ്, -എൻഡിപി ഗുണ്ടാ സംഘത്തിന്റെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ച വി അജിത്തിന്റെ 30-ാം രക്തസാക്ഷിത്വ വാർഷികം തെക്കേക്കരയിൽ ആചരിച്ചു. രാവിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ജി ഹരിശങ്കർ, മാവേലിക്കര ഏരിയ സെക്രട്ടറി കെ മധുസൂദനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ മുരളി തഴക്കര, കോശി അലക്‌സ്, ആർ രാജേഷ്, എംഎൽഎ എം എസ് അരുൺകുമാർ എന്നിവർ പങ്കെടുത്തു. പതാക ഉയർത്തലും ബ്രാഞ്ച് കേന്ദ്രങ്ങളിൽ പുഷ്‌പാർച്ചനയും നടന്നു. 1991 ജൂൺ 18 ന് ആക്രമിക്കപ്പെട്ട അജിത്ത് ജൂൺ 21 നാണ് രക്തസാക്ഷിത്വം വരിച്ചത്. വീടിനു സമീപം പതിയിരുന്ന അക്രമി സംഘം അജിത്തിനെ വെട്ടിവീഴ്‌ത്തുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top