29 May Friday

തൂവാല വെറുമൊരു തുണിയല്ല

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

കൊറോണ പ്രതിരോധത്തിനായി തൂവാല വിപ്ലവം പദ്ധതിയിൽ ഡോ.ടി.എം തോമസ് ഐസക്, മന്ത്രി ജി സുധാകരന് തൂവാല കൈമാറുന്നു

 ആലപ്പുഴ

കോവിഡ്‌ 19 പശ്ചാത്തലത്തിൽ തൂവാല വിപ്ലവത്തിന് ആഹ്വാനംചെയ്‌ത്‌ ജില്ലാഭരണകേന്ദ്രം. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തൂവാലയുടെ ഉപയോഗം വ്യാപകമാക്കുന്നതിന്‌ പ്രചാരണ പരിപാടി തുടങ്ങി. മന്ത്രി ജി സുധാകരൻ കലക്‌ടർ എം അഞ്‌ജനയ്‌ക്കും ധനമന്ത്രി തോമസ് ഐസക് മന്ത്രി ജി സുധാകരനും തൂവാല നൽകി. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി തൂവാലവിതരണം ചെയ്യുമെന്ന് ജി സുധാകരൻ പറഞ്ഞു. 
 തദ്ദേശ സ്ഥാപനങ്ങൾ വഴി പരമാവധി ആളുകൾക്ക് തൂവാല നൽകും. ആവശ്യമായ തൂവാലകൾ സന്നദ്ധരായ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സ്വീകരിക്കും.  ഉപയോഗിച്ച മാസ്‌ക്‌ നശിപ്പിക്കാതെ ഉപേക്ഷിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top