കായംകുളം
കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും യാത്രക്കാരനെയും മർദിച്ച കേസിൽ പിടിയിലായ കായംകുളം മുറിയിൽ വളയക്കകത്ത് രാഹുലിനെ(27) റിമാന്‍ഡ്ചെയ്തു. കേസില്‍ രണ്ടാം പ്രതിയായ ഇയാള്‍ ആംബുലന്‍സ് ഡ്രൈവറാണ്. ഒന്നാംപ്രതിയും ആംബുലന്‍സ് ഡ്രൈവറുമായ പുള്ളിക്കണക്ക് സ്വദേശി മാഹീൻ ഒളിവിലാണ്. തൃശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ് സ്കൂട്ടറില്‍ പിന്തുടര്ന്ന് കുന്നത്താലുംമൂടിന് സമീപം തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും യാത്രക്കാരനെയും മർദിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സ്കൂട്ടറിന് ഓവർടേക്ക് ചെയ്തുപോകാൻ സൈഡ് കൊടുക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നില്‍. കായംകുളം എസ്ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ രാജേന്ദ്രൻ, സുനിൽ, ഫിറോസ് , പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..