19 May Thursday

ഡിവൈഎഫ്‌ഐ പ്രവർത്തകയുടെ വീട്‌ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022
 
മാവേലിക്കര
ഭരണിക്കാവിൽ ഡിവൈഎഫ്‌ഐ പ്രവർത്തകയുടെ വീടിനുനേരേ അയൽവാസിയുടെ ആക്രമണം. ഭരണിക്കാവ് ആറാംവാർഡ് യൂണിറ്റ് വൈസ്‌ പ്രസിഡന്റും ബാലസംഘം യൂണിറ്റ് രക്ഷാധികാരിയുമായ വടക്കേ ആനക്കുഴിക്കൽ ആര്യയുടെ വീടാണ്‌ വ്യാഴം രാത്രി ആക്രമിച്ചത്. ജനൽച്ചില്ലുകൾ തല്ലിത്തകർത്തു. ആക്രമണം നടക്കുന്ന സമയം ആര്യ തെങ്ങമത്തെ വീട്ടിലായിരുന്നു. അയൽവാസിയാണ്‌ വിവരം വിളിച്ചറിയിച്ചത്. 
സംഭവത്തിൽ പാലപ്പള്ളിൽ സുരേഷ്‌ എന്നയാൾക്കെതിരെ ആര്യ കുറത്തികാട് പൊലീസിൽ പരാതി നൽകി. പൊലീസ് സുരേഷിനെ കസ്‌റ്റഡിയിലെടുത്ത് കേസെടുത്തശേഷം വിട്ടയച്ചു. ചെങ്ങന്നൂർ ഡിവൈഎസ്‌പിക്കും പരാതി നൽകി. രണ്ടുമാസമായി സുരേഷ്‌ നിരന്തരം ശല്യംചെയ്യുന്നതായി ആര്യ പറഞ്ഞു. മുമ്പും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.
ഭർത്താവ് ജയകുമാർ വിദേശത്തായതിനാൽ ആര്യയും മകനും മാത്രമാണ് വീട്ടിലുള്ളത്. സുരേഷിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കറ്റാനം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top