29 February Saturday

സാംസ്‌കാരിക പ്രവർത്തകർ കണ്ണികളാകും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

  

ആലപ്പുഴ : മനുഷ്യ മഹാശ‌ൃംഖലയിൽ ജില്ലയിലെ കലാകാരൻമാരും സാഹിത്യ–-സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബുവും സെക്രട്ടറി ജോസഫ് ചാക്കോയും അഭ്യർഥിച്ചു. "നമ്മൾ ഇന്ത്യാക്കാർ, ഒരമ്മ പെറ്റ മക്കൾ’ എന്ന സന്ദേശമുയർത്തി എല്ലാ ഏരിയ കേന്ദ്രങ്ങളിലും പുരോഗമന കലാസാഹിത്യ സംഘം " മാനവികസംഗമം’ ഒരുക്കും. 
കവിതാലാപനം, ഗാനസന്ധ്യ, നാടൻപാട്ട്, കഥയവതരണം, കഥാപ്രസംഗം, നാടകം, പ്രതിരോധ ചിത്രരചന എന്നിവ കോർത്തിണക്കിയാണ് പരിപാടി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top