27 February Thursday

റോഡ് റോളർ കാലിലൂടെ കയറിയിറങ്ങി യാത്രക്കാരന് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020
കായംകുളം : യാത്രക്കാരന്റെ കാലിലൂടെ റോഡ് റോളർ കയറിയിറങ്ങി. കരിമുട്ടംകുറങ്ങാട്ട് വീട്ടിൽ രാജഗോപാലൻ ഉണ്ണിത്താനാണ് (56) പരിക്കേറ്റത്. കരിമുട്ടം ഒന്നാം കുറ്റിറോഡിന്റെ നിർമാണ പ്രവർത്തനത്തിനിടെ ചൊവ്വാഴ്‌ച രാവിലെ റോഡിലൂടെ ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. 
റോഡിലൂടെ വന്ന വാഹനത്തിന് കടന്നുപോകാന്‍ ബൈക്ക് സൈഡിലേക്ക് മാറ്റുന്നതിനിടയിലാണ് അപകടം.  ഉടൻ തന്നെ ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന്‌ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും മാറ്റി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top