ഹരിപ്പാട്
ഹരിപ്പാട്- പള്ളിപ്പാട് നടുവട്ടം വിഎച്ച്എസ്എസിൽ നടന്ന ഹരിപ്പാട് ഉപജില്ലാ കലോത്സവം സമാപിച്ചു. എൽപി വിഭാഗത്തിൽ നങ്യാർകുളങ്ങര ബിബിഎൽപിഎസും യുപി വിഭാഗത്തിൽ മണ്ണാറശാല യുപി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ നങ്യാർകുളങ്ങര ബിബിഎച്ച്എസ്, ഹയർസെക്കൻഡറി വിഭാഗത്തിൽ ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ എന്നിവരാണ് ഒന്നാംസ്ഥാനം നേടിയത്. രമേശ് ചെന്നിത്തല എംഎൽഎ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു.
പള്ളിപ്പാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അജിത അരവിന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, പഞ്ചായത്ത് അംഗം ബിജു കൃഷ്ണൻ, നടുവട്ടം വിഎച്ച്എസ്എസ് മാനേജർ പി കെ ഗോപിനാഥൻനായർ, ജനറൽ കൺവീനർ ഇന്ദു ആർ ചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ എസ് രമാദേവി, പിടിഎ പ്രസിഡന്റ് ബി രാജേഷ്, എച്ച്എം ഫോറം കൺവീനർ ആർ രാജീവ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ് ശാരി എന്നിവർ സംസാരിച്ചു.
പാണ്ടനാട് നടന്ന ചെങ്ങന്നൂർ ഉപജില്ലാ കലോത്സവത്തിൽ മാന്നാർ നായർസമാജം ഹയർസെക്കൻഡറി സ്കൂൾ 461 പോയിന്റോടെ ഓവറോൾ കിരീടം നേടി. 286 പോയിന്റ് നേടി എസ്വിഎച്ച്എസ് ചെറിയനാട് രണ്ടാംസ്ഥാനം നേടി. എൽപി പൊതുവിഭാഗത്തിൽ നായർസമാജം അക്ഷര ഇംഗ്ലീഷ് മീഡിയം സ്കൂൾ 55 പോയിന്റോടെയും ഹൈസ്കൂൾ വിഭാഗത്തിൽ നായർസമാജം ബോയ്സ് ഹൈസ്കൂൾ 124 പോയിന്റോടെയും കിരീടം നേടി.
ഹൈസ്കൂൾ പൊതുവിഭാഗത്തിൽ 97 പോയിന്റോടെയും അറബിക് വിഭാഗത്തിൽ 43 പോയിന്റോടെയും നായർ സമാജം ഗേൾസ് സ്കൂൾ മൂന്നാംസ്ഥാനവും നേടി. സമാപനസമ്മേളനം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് ഉദ്ഘാടനംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..