25 May Monday

അന്നയ്‌ക്കറിയാം അച്ഛന്‌ വോട്ടുവേണമെന്ന‌്

ജോബിൻസ‌് ഐസക‌്Updated: Monday Oct 21, 2019

മനു സി പുളിക്കൽ അമ്മ ആലീസ്‌, ഭാര്യ റോഷൻ, മകൾ അന്ന എന്നിവർക്കൊപ്പം

അരൂർ 
രാവിലെ അന്നമോൾ  ടാറ്റകൊടുത്താണ‌് മനുവിനെ യാത്രയാക്കാറ‌്. അച്ഛൻ വന്നിട്ടേ അവൾ ഉറങ്ങാറുള്ളൂ. പ്രചാരണം മുറുകിയതോടെ കുറച്ചുദിവസമായി മോൾക്ക‌്  കാണാൻ കിട്ടുന്നില്ല. ആദ്യമൊക്കെ അവൾക്ക‌്  സങ്കടമായിരുന്നുവെന്ന‌് മനുവിന്റെ അമ്മ ആലീസ‌ും ഭാര്യ റോഷനും പറഞ്ഞു. ഇപ്പോൾ ശീലമായി. ‘അച്ഛൻ എല്ലാവരുടെയും സ്ഥാനാർഥിയാണെന്നും വോട്ടുവേണമെന്നും ’ആ മൂന്നു വയസുകാരിയെ പറഞ്ഞുപഠിപ്പിച്ചിരിക്കുന്നു. ഇടക്ക‌് അച്ഛന്റെ പോസ‌്റ്റർചിത്രങ്ങളിൽ നോക്കിയിരിക്കും. പപ്പ നാട്ടുകാരുടെ  ആവശ്യങ്ങൾക്ക‌് പോയതാണെന്നൊന്നും അവൾക്കറിയില്ലല്ലോ﹣- റോഷൻ പറയുന്നു. 
    പൊതുരംഗത്തിറങ്ങിയ നാൾമുതൽ അരൂരിന്റെ മണ്ണ‌്  സ്വന്തമാണ‌് മനുവിന‌്.  തണലായ സഹപ്രവർത്തകർ, ചോദിച്ചതിലുമപ്പുറം തന്ന നാട്ടുകാർ... അവിടെ വോട്ടഭ്യർഥിച്ച‌് ചെല്ലുമ്പോൾ നിരാശരാക്കില്ല  എന്നുറപ്പുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും അപ്പുറമാണ‌് നാട‌് കരുതിവച്ചത‌്. ഒരു പൊതിച്ചോർനിറയെ സ‌്നേഹം, വഴിക്കണ്ണുകളിൽ വാത്സല്യം,  പുനഃസമാഗമങ്ങൾ, പനീർപൂക്കൾനിറയെ ഹ‌ൃദയസുഗന്ധം... സൗഹ‌ൃദസാന്നിധ്യങ്ങളുടെ വൈകാരികനിമിഷങ്ങൾ. ‘അവിസ‌്മരണീയമായിരുന്നു തെരഞ്ഞെടുപ്പ‌് അനുഭവങ്ങളെന്ന‌്’ എൽഡിഎഫ‌് സ്ഥാനാർഥി മനു സി പുളിക്കൽ ഓർത്തെടുത്തു. സമരകേരളത്തിന്റെ വീര ഇതിഹാസങ്ങളായ വി എസിന്റെയും ഗൗരിയമ്മയുടെയും അനുഗ്രഹത്തോടെയാണ‌് പ്രചാരണത്തുടക്കം. 
  വയലാർ ലിറ്റിൽഫ്ലവർ സ‌്കൂളിലെ പഴയ നാലാം ക്ലാസുകാരനെ കാണാൻ പള്ളിപ്പുറത്തെത്തിയ റീത്താമ്മ ടീച്ചറും അരൂരിലെത്തിയ മേരിടീച്ചറും മനസുനിറച്ചു.  പൊള്ളുന്നവെയിലിലും കാത്തുനിന്ന‌് ‘മോനു കഴിക്കാൻ ഇതേയുള്ളൂ’ എന്ന‌് പറഞ്ഞ‌് കൈയിലൊരു പൊതിച്ചോറു വച്ചുതന്ന മീനാക്ഷിയയമ്മ കണ്ണ് നനയിച്ചു. കാൽതൊട്ടു വന്ദിച്ചപ്പോൾ ‘ ആരെല്ലാമോ കൂടെയുണ്ടെന്ന  തോന്നൽ’.  വടുതലയിൽ ശാരിക എന്ന ക്ലാസ‌്മേറ്റിനെ കണ്ടു. എസ‌് എൻ കോളേജിൽ മത്സരിച്ചപ്പോൾ വോട്ടുതന്ന കാര്യം ഓർമിപ്പിച്ചു.  പിതാവ‌് സിറിയക‌് ഏബ്രഹാമിന്റെ പരിചയക്കാർ പിന്തുണച്ചത‌് വലിയ ഊർജമായി. 
  പള്ളിപ്പുറം കുട്ടൻചാലിലെ സ്വീകരണ കേന്ദ്രത്തിലെത്തിയപ്പോൾ പഴയ സഹപ്രവർത്തകൻ  സബീഷ‌്സംസാരിക്കയായിരുന്നു.  വൈകാരികമായ  വാക്കുകളിൽ ത്യാഗപൂർണവും സംഭവബഹുലവുമായ വിദ്യാർഥിസംഘടന കാലം നിറഞ്ഞു. രോഗിയായ ഭാര്യക്ക‌് വൃക്ക നൽകിയശേഷം വിശ്രമത്തിലായിരുന്ന സബീഷ‌്, മനു വരുന്നുണ്ടെന്നറിഞ്ഞാണ‌് എത്തിയത‌്.  
പ്രധാന വാർത്തകൾ
 Top