29 May Friday

കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികയ്‌ക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
ആലപ്പുഴ
ദേശീയപാതയിൽ ആറാട്ടുവഴിയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികയ്‌ക്ക്‌ പരിക്ക്‌. പടിഞ്ഞാറ്‌ നിന്ന്‌ ദേശീയപാതയിലേക്ക് കയറിവന്ന സ്‌കൂട്ടറും ചേർത്തല ഭാഗത്തു നിന്ന്‌ നഗരത്തിലേക്ക് എത്തിയ കാറുമായാണ്‌ ഇടിച്ചത്‌. 
സ്‌കൂട്ടർ യാത്രിക ആറാട്ടുവഴി സ്വദേശി ലില്ലി മാത്യുവിന്റെ കാലിന് പരിക്കേറ്റു. പന്തളം സ്വദേശി രാജേഷ് വിനായകനാണ് കാർ ഓടിച്ചിരുന്നത്. പൊലീസ് കേസ് എടുത്തു.
പ്രധാന വാർത്തകൾ
 Top