27 May Wednesday

മാവേലിക്കരയിൽ 41 ഗ്രാമീണ റോഡുകൾക്ക് 7 കോടി

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020
മാവേലിക്കര
മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി മാവേലിക്കര മണ്ഡലത്തിലെ 41 ഗ്രാമീണ റോഡുകൾക്ക് ഏഴ്‌കോടി രൂപയുടെ അനുമതി.  52 റോഡുകൾ നിർദ്ദേശിച്ചതിൽ നിന്നാണ്‌ ഇവയ്‌ക്ക്‌ അനുമതിയായതെന്ന്‌  ആർ രാജേഷ് എംഎൽഎ അറിയിച്ചു. തുടർനടപടികൾ സംസ്ഥാന സർക്കാർ തീരുമാനിക്കും. അടിയന്തര പ്രാധാന്യത്തോടെ നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കും. 
 റെയിൽവേ സ്‌റ്റേഷൻ–- ജങ്ഷൻ -തെക്കേക്കര പഞ്ചായത്ത് അതിർത്തി റോഡ് -65ലക്ഷം രൂപ ചെലവഴിച്ച്‌ നവീകരിക്കും.   പല്ലാരിമംഗലം -പാട്ടരേത്തു റോഡിന്‌ 55 ലക്ഷം അനുവദിച്ചു. ഒലേപ്പറമ്പിൽ ജങ്ഷൻ–- -രണ്ടുതുണ്ടിൽ മുക്ക് റോഡ്, തെക്കേടത്തു മുക്ക് -തഴേൽപ്പാടം റോഡ്, നാലുകിണർമുക്ക് –-വട്ടക്കാട് റോഡ് എന്നിവയ്‌ക്ക്‌ അമ്പത്‌ ലക്ഷം വീതവും താച്ചയിൽ ബണ്ട് –-മാപ്പിള വീട്ടിൽ റോഡിന്‌ -35 ലക്ഷവും അനുവദിച്ചു.
പ്രധാന വാർത്തകൾ
 Top