25 May Monday
സ്‌റ്റേഡിയമില്ല

കരുണ ഫെസ്‌റ്റ്‌ മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
ചെങ്ങന്നൂർ
കിടപ്പുരോഗികൾക്ക്‌ പുനരധിവാസ കേന്ദ്രമൊരുക്കാനുള്ള ധനസമാഹരണത്തിന്‌ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഏപ്രിൽ 17 മുതൽ 26 വരെ നടത്താനിരുന്ന കരുണ ഫെസ്റ്റ് മാറ്റിവച്ചു. ഫെസ്റ്റ്‌ നടത്തിപ്പിന്‌ നഗരസഭ സ്‌റ്റേഡിയം നിഷേധിച്ചതിനെത്തുടർന്നാണ്‌ സൊസൈറ്റി ഗവേണിങ് കൗൺസിലിന്റെ തീരുമാനം. സ്ഥലം നൽകാൻ ആക്ഷേപമില്ലെന്ന്‌ സ്‌റ്റേഡിയം നിർമാണ ചുമതലയുള്ള കിറ്റ്കോ അറിയിച്ചിട്ടും അനുമതി നിഷേധിച്ച നഗരസഭയുടെ തീരുമാനം നിഷേധാത്മകവും വേദനാജനകവുമാണെന്ന്‌ ഫെസ്റ്റ് ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
അഞ്ച് വർഷത്തിലേറെയായി ചെങ്ങന്നൂർ മണ്ഡലത്തിലെ 177 വാർഡുകളിൽ കിടപ്പു രോഗികളടക്കം ആയിരക്കണക്കിനാളുകൾക്ക്‌ കരുണ സാന്ത്വന പരിചരണം നൽകുന്നുണ്ട്‌. ഫെസ്റ്റ് തടഞ്ഞും നിരോധനം ഏർപ്പെടുത്തിയും കരുണയുടെ ജനകീയ അംഗീകാരം തടയാനാകില്ലെന്ന്‌  ഫെസ്‌റ്റ്‌ ചെയർമാൻ കെ രാധാകൃഷ്ണൻ നായർ, വർക്കിങ് ചെയർമാൻ എം എച്ച് റഷീദ്, ജനറൽ കൺവീനർ അഡ്വ. സുരേഷ് മത്തായി എന്നിവർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top