25 May Monday

എൻജിഒ യൂണിയൻ പ്രവർത്തകർ രക്തദാനം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രക്ത ബാങ്കിൽ എന്‍ജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ. എ. ബഷീർ രക്തദാനം നടത്തുന്നു

ആലപ്പുഴ
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എൻജിഒ യൂണിയൻ പ്രവർത്തകർ രക്തദാനം നടത്തി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രക്ത ബാങ്കിൽ ആണ് രക്തം നൽകിയത്. യൂണിയൻ ജില്ലാ സെക്രട്ടറി എ എ ബഷീർ രക്തദാനം നടത്തി ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ഏരിയ സെക്രട്ടറിമാരായ കെ രാജ്കുമാർ, പി എസ്‌ സൈറസ് എന്നിവർ ഉൾപ്പെടെ നിരവധി പ്രവർത്തകരും രക്തം നൽകി. വരും ദിവസങ്ങളിലും എൻജിഒ യൂണിയൻ പ്രവർത്തകർ രക്തം നൽകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top