14 December Saturday
സ്ഥലം ഏറ്റെടുപ്പിൽ അഴിമതി

വീടുവയ്‌ക്കാൻ സ്ഥലം ഏറ്റെടുത്തതിൽ അഴിമതി; ആലപ്പുഴയിൽ കോൺഗ്രസ്‌ നേതാവിനെതിരെ വിജിലൻസ്‌ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019
ആലപ്പുഴ > വീടുവയ്‌ക്കാൻ സ്ഥലം ഏറ്റെടുത്തതിൽ അഴിമതി നടത്തിയ പള്ളിപ്പാട്‌ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വിഇഒ, ആധാരം എഴുത്തുകാരൻ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണം തുടങ്ങി. കോൺഗ്രസ്‌ നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കീച്ചേരി ശ്രീകുമാർ, മുൻ വിഇഒ പി രാജൻ, ആധാരം എഴുത്തുകാരനായ സുഗുണാനന്ദൻ എന്നിവർക്കെതിരെയാണ്‌ അന്വേഷണം.
 
2008-–-09 കാലയളവിൽ അഗതി, -ആശ്രയ പദ്ധതിപ്രകാരം ഗുണഭോക്താക്കൾക്ക് വീട് വയ്‌ക്കാൻ സ്ഥലം ഏറ്റെടുത്തതിൽ ഗൂഢാലോചനയും അഴിമതിയും നടത്തിയെന്ന്‌ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ശ്രീകുമാർ നിലവിൽ പഞ്ചായത്തംഗമാണ്‌. പഞ്ചായത്തിന് 3.96 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തിയെന്ന്‌ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top