26 September Monday

രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യസമരവുമായി ബന്ധമില്ലാത്തവർ: പി പ്രസാദ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
ആലപ്പുഴ
സ്വാതന്ത്ര്യസമരവുമായി ഒരു ബന്ധവും ഇല്ലാത്തവർ രാജ്യത്ത്‌ അധികാരം കൈയാളുന്നുവെന്നതാണ് എഴുപത്തഞ്ചാം സ്വാതന്ത്ര്യവാർഷികത്തിന്റെ പ്രത്യേകതയെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. വലിയ ചുടുകാട്ടിലും കണ്ണർകാടും  പി കൃഷ്‌ണപിള്ള അനുസ്‌മരണപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യസമരവുമായി അൽപ്പംപോലും ബന്ധമില്ലാത്തവരാണ് ദേശബോധവും ദേശസ്‌നേഹവുമെല്ലാം വാതോരാതെ പ്രസംഗിക്കുന്നത്‌. വൻകിട കോർപ്പറേറ്റുകളോടും സാമ്രാജ്യത്വശക്തികളോടുമുള്ള വിധേയത്വം കേന്ദ്രസർക്കാർ അനുദിനം പ്രകടിപ്പിക്കുകയാണ്. രാജ്യത്തെ ജനങ്ങൾ ദുരിതങ്ങളും ദുരന്തങ്ങളും നേരിടുകയാണ്. ബദലായി ജനം കാണുന്നത് കേരളത്തെയാണ്. വർഗീയ- ഫാസിസ്‌റ്റ്‌ ശക്തികൾക്കെതിരായ പോരാട്ടം ശക്തമാക്കേണ്ടതുണ്ട്‌. പി കൃഷ്‌ണപിള്ളയുടെ സ്‌മരണ അതിന് ശക്തിപകരുമെന്ന് പി പ്രസാദ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top