22 September Sunday

അഖിലിന്റെ മരണം കൊലപാതകമെന്ന് പരാതി

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019
കാർത്തികപ്പള്ളി
അഖിലിന്റെ മരണം കൊലപാതകമെന്ന് അമ്മയുടെ പരാതി. മുതുകുളം തെക്ക് പുഷ‌്പാലയത്തിൽ സുപ്രഭയാണ് മകന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക‌് പരാതി നൽകിയത്. സുപ്രഭയുടെ മകൻ അഖിലിനെ (22) കഴിഞ്ഞദിവസം കുട്ടനാട് കണ്ടങ്കരിയിൽ പമ്പയാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 
ആഴമുള്ള ഭാഗത്ത് കാൽ വഴുതിവീണ് മരിച്ചുവെന്ന‌് പറയുന്നതിൽ സംശയമുണ്ടെന്ന‌് സുപ്രഭ പറഞ്ഞു. എംബിഎ പഠനം പൂർത്തീകരിച്ച് മെയ് 15ന് നാട്ടിലെത്തിയ അഖിൽ അസ്വസ‌്ഥനായി കാണപ്പെട്ടിരുന്നു. പഠനത്തോടൊപ്പം ഓൺലൈൻ ബിസിനസിൽ എർപ്പെട്ടിരുന്നുവെന്നും പരാതിയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top