ആലപ്പുഴ
അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രശംസ നേടി നവാഗത സംവിധായിക ഇന്ദുലക്ഷ്മിയുടെ നിള. സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനാണ് ചിത്രം നിർമിച്ചത്. ശ്രീയിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച സിനിമ പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. സിനിമയുടെ ആദ്യ പ്രദർശനം കാണാൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ശാന്തികൃഷ്ണഎത്തിയിരുന്നു. അപകടത്തെത്തുടർന്ന് ജീവിതം മുറിക്കുള്ളിൽ ഒതുങ്ങിപ്പോയ ഡോ. മാലതിയുടെ കഥയാണ്. തിരക്കേറിയ ജീവിതത്തിൽനിന്ന് നിശബ്ദതയിലേക്കും ആശ്രിതത്വത്തിലേക്കും മാറേണ്ടിവരുന്ന മാലതി തന്റെ ഏകാന്തതയെയും ഒറ്റപ്പെടലിനെയും അതിജീവിക്കാൻ പുതിയ സൗഹൃദം കണ്ടെത്തുന്നതാണ് ഇതിവൃത്തം. വിനീത്, മാമുക്കോയ, അനന്യ എന്നിരും അഭിനയിച്ചിട്ടുണ്ട്. ചിത്രം ജൂണിൽ തിയറ്ററുകളിലെത്തും. പ്രദർശനത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംവിധാകരായ ഇന്ദുലക്ഷ്മി, ശ്രുതി ശരണ്യം, കെഎസ്എഫ്ഡിസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ വി തദേവൂസ്, ചലച്ചത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..