04 June Thursday

ജേക്കബ്‌ വിഭാഗം ആലപ്പുഴയിലും പിളർപ്പിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
ആലപ്പുഴ
കേരള കോൺഗ്രസ്‌ ജേക്കബ്‌ വിഭാഗം ജില്ലയിലും പിളർപ്പിലേക്ക്‌. അനൂപ്‌ ജേക്കബിനെ എതിർക്കുന്ന വിഭാഗം ആലപ്പുഴയിൽ നേതൃയോഗം ചേർന്നു.  ജോസഫ്‌ ഗ്രൂപ്പിൽ ലയിക്കാൻ തീരുമാനിച്ചവരാണ്‌ പാർടി ചെയർമാൻ ജോണി നെല്ലൂർ പങ്കെടുത്ത യോഗത്തിനെത്തിയത്‌. ജില്ലാ ഭാരവാഹികളായ ഏഴുപേർ പങ്കെടുത്തുവെന്നാണ്‌ വിവരം. അതേസമയം ജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെ നാലുപേർ വിട്ടുനിന്നു. 
 യോഗത്തിൽ അനൂപ്‌ ജേക്കബിനെതിരെ രൂക്ഷവിമർശം ഉയർന്നു. മഴയും വെയിലും കൊള്ളാതെ സല്യൂട്ട് അടിക്കുന്ന പൊലീസുകാരെ മാത്രം കണ്ടു വളർന്നവരാണ് പാർടി പിളർത്താൻ നോക്കുന്നതെന്ന് അനൂപിനെ ലക്ഷ്യംവച്ച്‌ ചിലർ വിമർശിച്ചു.
പ്രധാന വാർത്തകൾ
 Top