04 June Thursday

ആരോഗ്യ ഇൻഷുറൻസ്‌ ജീവനക്കാരുടെ ശമ്പളം വൈകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
വണ്ടാനം
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ജീവനക്കാരുടെ ശമ്പളം വൈകുന്നതായി പരാതി. 20 ജീവനക്കാരാണ്‌ ഇൻഷൂറൻസ്‌ വിഭാഗത്തിലുള്ളത്‌. 13 വർഷം മുമ്പ് സഹായി തസ്‌തികയിൽ നിയമിച്ച ആറുപേർക്കാണ് നാലുമാസമായി ശമ്പളം വൈകുന്നത്‌. 
ഡാറ്റ എൻട്രി തസ്‌തികയിലാണ്‌ മറ്റ്‌ 14പേർ ജോലിചെയ്യുന്നത്‌. ഒന്നര വർഷം മുതൽ മൂന്നുമാസം വരെ ജോലിയിൽ തുടരുന്ന  ഇവർക്ക്‌ കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്‌. 
 മാസം പകുതിയായിട്ടും ആശുപത്രി വികസന സമിതി വേതനം ലഭ്യമാക്കാൻ നടപടിയെടുത്തിട്ടില്ലെന്ന്‌ സഹായി തസ്‌തികയിലുള്ളവർ പറയുന്നു. ഒരുഷിഫ്റ്റിൽ രണ്ടുപേർ വീതമാണ്‌ ജോലി ചെയ്യുന്നത്‌. ആശുപത്രിയിലെ 19 വാർഡുകളിലേയും രോഗികളുടെ ആരോഗ്യ ഇൻഷൂറൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ടത്‌ ഇവരാണ്‌.
ശരാശരി 300 മുതൽ 350 കാർഡുകൾ വരെ പ്രതിദിനം എത്തും. ജെ ബ്ലോക്കിലെ പ്രധാന കവാടത്തിന് സമീപം പ്രവർത്തിക്കുന്ന കൗണ്ടറിൽ നല്ല തിരക്ക്‌ ഉണ്ടാവാറുണ്ട്‌. ഇന്റർനെറ്റ് തടസമുണ്ടായാൽ തിരക്ക് നിയന്ത്രണാതീതവുമാകും. 
ഇതിന്‌ പരിഹാരം കാണാനാണ്‌ അധികമായി 14പേരെക്കൂടി നിയമിച്ച്‌ രണ്ടാം നിലയിൽ കൗണ്ടർ തുറന്നത്‌. എന്നാൽ ഗൈനക്, സർജറി, ഓർത്തോ, കാർഡിയോളജി, ഇഎൻടി, യൂറോളജി വിഭാഗങ്ങളിലെ കാർഡുകളാണ് ഇവിടെ എത്തുന്നത്‌. ഏഴ്‌ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ കൗണ്ടറിലുണ്ടാകും. ക്യാൻസർ വിഭാഗത്തിനും മറ്റ്‌ വാർഡുകൾക്കും പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ച്‌ രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി കൈകൊള്ളുന്നില്ലെന്നും പരാതിയുണ്ട്‌.
പ്രധാന വാർത്തകൾ
 Top