02 December Friday

ടി എ കനാല്‍ മാലിന്യമുക്തമാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

കേരള കർഷകസംഘം മാവേലിക്കര ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ. ജി ഹരിശങ്കർ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
തൊടിയൂർ -ആറാട്ടുകടവ് കനാൽ മാലിന്യമുക്തമാക്കണമെന്ന് കേരള കർഷകസംഘം മാവേലിക്കര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കെ ഒ അബ്‌ദുൾ ഷുക്കൂർ നഗറിൽ (കുറത്തികാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ) ജില്ലാ പ്രസിഡന്റ് അഡ്വ. ജി ഹരിശങ്കർ സമ്മേളനം ഉദ്ഘാടനംചെയ്‌തു. അഡ്വ. ജി ഹരിശങ്കർ സംഘടനാ റിപ്പോർട്ടും അഡ്വ. കെ സജികുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. 
സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കോശി അലക്‌സ്, ലീല അഭിലാഷ്, എം എസ് അരുൺകുമാർ എംഎൽഎ, അഡ്വ. ജി അജയകുമാർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ ഇന്ദിരാദാസ്, ജി രമേശ്കുമാർ, എസ് കെ ദേവദാസ്, എസ് ആർ ശ്രീജിത്ത്, പ്രൊഫ. ടി എം സുകുമാരബാബു, എസ് ശശികുമാർ, എസ് ശരത്‌, കെ രാജേന്ദ്രൻ, ഡോ. കെ മോഹൻകുമാർ എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: വി മാത്തുണ്ണി (പ്രസിഡന്റ്), എ എം ഹാഷിർ, രാജൻമാത്യു, ആർ മോഹൻകുമാർ (വൈസ്‌പ്രസിഡന്റുമാർ). അഡ്വ. കെ സജികുമാർ (സെക്രട്ടറി), കെ രഘുപ്രസാദ്, അഡ്വ. ആർ ശ്രീനാഥ് (ജോയിന്റ്‌ സെക്രട്ടറിമാർ), സുലേഖകുമാരി (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top