31 October Saturday
നവതി ആഘോഷം തുടങ്ങി

പുനരൈക്യ വിശ്വാസം പരിപാലിക്കണം: ജോഷ്വാ മാർ ഇഗ്നാത്തിയോസ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

മലങ്കര കത്തോലിക്ക സഭയുടെപുനരൈക്യ നവതി ആഘോഷത്തിന്റെയും സഭാസംഗമത്തിന്റെയും ഭാഗമായി പുന്നമ്മൂട് സെന്റ്‌ മേരീസ് കത്തീഡ്രലിൽ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പതാക ഉയർത്തുന്നു

മാവേലിക്കര
പുനരൈക്യ വിശ്വാസം കാത്ത് പരിപാലിക്കണമെന്ന് മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസന മെത്രാപോലീത്ത ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. മലങ്കര കത്തോലിക്ക സഭ പുനരൈക്യ നവതി ആഘോഷവും സഭാസംഗമവും പുന്നമ്മൂട് സെന്റ്‌ മേരീസ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം തങ്കശ്ശേരി അരമന ചാപ്പലിൽനിന്ന്‌ എംസിവൈഎമ്മിന്റെ നേതൃത്വത്തിൽ ആരംഭിച്ച നവതി സന്ദേശ ദീപശിഖ പ്രയാണം കത്തീഡ്രൽ അങ്കണത്തിൽ എത്തിച്ചേർന്ന ശേഷം  ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് പതാക ഉയർത്തി. 
എംസിവൈഎം ഭദ്രാസന പ്രസിഡന്റ് ജോബി ജോൺ നീലേശ്വരം, ജനറൽ സെക്രട്ടറി സ്‌റ്റാലിൻ ഫിലിപ്പ്, വൈസ് പ്രസിഡന്റ് മോബിൻ ബേബി, സഭാതല സിൻഡിക്കറ്റ് റോബി ജോൺ, കെസിവൈഎം സെനറ്റ് രഞ്ജു, ട്രഷറർ ഷിബിൻ ഷാജി, അനിമേറ്റർ സിസ്‌റ്റർ മരിയ, സിമി സാം,  എന്നിവർ സംസാരിച്ചു.  
ശനിയാഴ്‌ച പകൽ മൂന്നിന് മതസൗഹാർദ സമ്മേളനത്തിൽ മോറാൻ മാർ ബസേലിയോസ് ക്ലീമീസ്‌ കാതോലിക്ക ബാവ അധ്യക്ഷനാവും. ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്‌ മെത്രാപോലീത്ത ആമുഖസന്ദേശം നൽകും. വീരഭദ്രാനന്ദ സ്വാമി, പാളയം ഇമാം ഡോ. വി പി സൂഹൈബ്മൗലവി, പാലാ രൂപതാധ്യക്ഷൻ ബിഷപ് ഡോ. മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top