20 October Tuesday

എല്ലാ സ്‌റ്റോപ്പുകളും നിലനിർത്തണം: ആരിഫ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
ആലപ്പുഴ
കോവിഡ്- നിയന്ത്രണങ്ങൾക്ക് ശേഷം രാജ്യത്തെ ട്രെയിൻ ഗതാഗതം പുനരാരംഭിക്കുമ്പോൾ എക്‌സ്‌പ്രസ്‌ ട്രെയിനുകളുടെ നിലവിലുള്ള സ്‌റ്റോപ്പുകൾ വെട്ടിക്കുറയ്‌ക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് എ എം ആരിഫ് എംപി.
 ആവശ്യം ഉന്നയിച്ച്‌ റെയിൽവേ ബോർഡ് ചെയർമാനും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും കത്തയച്ചു.
 കോവിഡ് കാലത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്‌പെഷ്യൽ ട്രെയിനുകളിൽ യാത്രക്കാർ കുറവാണെന്ന  കാരണംപറഞ്ഞ് സർവീസുകൾ പുനരാരംഭിക്കുമ്പോൾ കരുനാഗപ്പള്ളി, ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, തുറവൂർ എന്നീ സ്‌റ്റേഷനുകളിലെ ജയന്തി ജനത, നേത്രാവതി, മൈസൂർ ഏറനാട്, എക്‌സ്‌പ്രസുകളുടെ സ്‌റ്റോപ്പുകൾ നിർത്തലാക്കാൻ  ശ്രമിക്കരുതെന്നും കത്തിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top