ചെങ്ങന്നൂർ
മുളക്കുഴ താഴാംഭാഗം ബേസ് സ്റ്റേഷനിലെ മത്സ്യഫെഡ് വിപണനകേന്ദ്രത്തിന്റെയും മത്സ്യത്തിന്റെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഓൺലൈൻ മാർക്കറ്റിങും വ്യാഴം വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. മത്സ്യഫെഡിന്റെ പ്രാഥമിക സഹകരണസംഘം, വിവിധ ലാസ്റ്റിങ് സെന്റർ എന്നിവിടങ്ങളിൽനിന്ന് മത്സ്യഫെഡ് സംഭരിക്കുന്ന ഇരുപതിൽപ്പരം ഇനങ്ങളിലുള്ള മത്സ്യം ഗുണനിലവാരം ഉറപ്പാക്കിയാണ് ബേസ് സ്റ്റേഷനിൽനിന്ന് വിവിധ ഫിഷ്മാർട്ടുകളിലേക്ക് വിതരണംചെയ്യുന്നു. മത്സ്യത്തിന് പുറമെ മൂല്യവർധിത ഉൽപ്പന്നങ്ങളായ ചെമ്മീൻ–- മത്സ്യ അച്ചാറുകൾ, ശീതീകരിച്ച മത്സ്യം, ചെമ്മീൻപൊടി, മത്സ്യക്കറിക്കൂട്ടുകൾ, ഉണക്കമത്സ്യം എന്നിവയും വിതരണംചെയ്യും. ഫിഷ്മാർട്ടുകൾക്ക് പുറമെ കേരളത്തിലുടനീളം ലഭ്യമാക്കുന്നതിനായി ഓൺലൈൻ മാർക്കറ്റിങ് ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും നടക്കും. മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ അധ്യക്ഷനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..