16 September Monday
യൂത്ത് സെന്റർ നിർമാണം

ഫണ്ട് സമാഹരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019
ആലപ്പുഴ 
ഡിവൈഎഫ്ഐ ജില്ലാകമിറ്റി ഓഫീസായ -യൂത്ത്സെന്റർ -നിർമിക്കുന്നതിനായുള്ള ഫണ്ട്‌ ശേഖരണം ആരംഭിച്ചു. മൂന്നുദിവസങ്ങളിലായി നടക്കുന്ന ഫണ്ട് സമാഹരണം വെള്ളിയാഴ‌്ചയാണ് തുടങ്ങിയത്. ശനി, ഞായർ ദിവസങ്ങളിലും ഇത്  തുടരും. 
സംസ്ഥന വൈസ് പ്രസിഡന്റ് മനു സി പുളിക്കൽ വയലാറിലും ജില്ലാ സെക്രട്ടറി ആർ രാഹുൽ വളവനാടും പ്രസിഡന്റ് ജെയിംസ് ശാമുവേൽ വെൺമണിയിലും ട്രഷറർ എം എസ് അരുൺകുമാർ തഴക്കരയിലും നേതൃത്വം നൽകി.  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എംഎം അനസ് അലി കരുവാറ്റയിലും രമ്യ രമണൻ ചെറിയനാടും നേതൃത്വം നൽകി.
ആലപ്പുഴ ഗവൺമെന്റ് സർവന്റ്സ് കോ- ഓപറേറ്റീവ് ബാങ്കിൽ അക്കൗണ്ട് നമ്പർ: 133101001530 20 (ഐഎഫ്എസ‌്സി  FDRL 0001331) വഴിയും സംഭാവന നൽകാം.
പ്രധാന വാർത്തകൾ
 Top