15 October Tuesday
ഓണവിൽപ്പന

കുടുംബശ്രീ കീശയിലാക്കിയത്‌ ഒരുകോടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019
ആലപ്പുഴ
കുടുംബശ്രീയുടെ ഓണം വിപണന മേളയിൽ കച്ചവടം പൊടിപൊടിച്ചു. ഒരാഴ്‌ചയിലേറെ നീണ്ട കച്ചവടത്തിൽ ഒരു കോടി രൂപയുടെ റെക്കോഡ്‌ വിറ്റുവരവ്‌. പ്രളയദുരിതത്തിലായതിനാൽ കഴിഞ്ഞ വർഷം ഓണം സ്‌റ്റാളുകൾ തുറന്നിരുന്നില്ല.  
 പഞ്ചായത്ത്, നഗരസഭ കേന്ദ്രീകരിച്ച്‌ 80 സ്‌റ്റാളുകളാണ്‌ ഇക്കുറി കുടുംബശ്രീ തുറന്നത്‌. ആലപ്പുഴ ഇ എം എസ്‌ സ്‌റ്റേഡിയത്തിലായിരുന്നു ജില്ലാ വിപണന കേന്ദ്രം. അഞ്ചു ദിവസമാണ്‌ ആലപ്പുഴയിൽ സ്‌റ്റാൾ പ്രവർത്തിച്ചത്‌. മറ്റിടങ്ങളിൽ സെപ്തംബർ ആറിന്‌ തുടങ്ങിയ കച്ചവടം ഞായറാഴ്‌ചയാണ്‌ സമാപിച്ചത്‌. 
കുടംബശ്രീ ഉൽപ്പന്നങ്ങൾ മാത്രമാണ്‌ സ്‌റ്റാളുകളിൽ ഉണ്ടായിരുന്നത്‌. പച്ചക്കറി, ഉപ്പേരി, ശർക്കര വരട്ടി എന്നിവയ്‌ക്കായിരുന്നു ആവശ്യക്കാർ കൂടുതൽ. കുടുംബശ്രീ കർഷകരുടെ വിഷമില്ലാത്ത ജൈവ പച്ചക്കറിക്കും നല്ല വിൽപനയായിരുന്നു.

 

പ്രധാന വാർത്തകൾ
 Top