03 August Tuesday

മൈക്രോ ഫിനാൻസ് തിരിച്ചടവിന്‌ സാവകാശം വേണം: ആരിഫ്‌ എംപി

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021
ആലപ്പുഴ 
ലോക്ഡൗൺ ഇളവ്‌ പ്രഖ്യാപിച്ചാലും വീടുകളിൽ നിന്ന്‌ ഉടൻ വായ്‌പ പിരിവ് നടത്താൻ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളെ അനുവദിക്കരുതെന്ന് എ എം ആരിഫ് എംപി. ഇതു സംബന്ധിച്ച്‌  മുഖ്യമന്ത്രി പിണറായി വിജയന്‌ എംപി കത്തയച്ചു. ലോക്ഡൗണിൽ  നിരവധി പേർക്ക്‌ ജോലി നഷ്‌ടപ്പെടുകയോ വരുമാനം ഗണ്യമായി കുറയുകയോ ചെയ്‌തിട്ടുണ്ട്. ഇവർക്ക്‌  പുതിയ വരുമാനമാർഗം കണ്ടെത്താൻ കുറഞ്ഞത് രണ്ട് മാസമെങ്കിലും നൽകണം. അതിനുശേഷമേ പിരിവ് പുനഃരാരംഭിക്കാൻ അനുവദിക്കാവൂ‌. ഇത് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ കലക്‌ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്കും എംപി കത്ത് നൽകി. സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും മനുഷ്യത്വരഹിത നടപടി ഉണ്ടായാൽ സന്നദ്ധ സംഘടനകളെയും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെയും ഒരുമിച്ചുചേർത്ത് പ്രതിരോധിക്കുമെന്നും ആരിഫ്‌ മുന്നറിയിപ്പ്‌ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top