25 March Monday

തൊഴിലുറപ്പുസേനയുടെ ചുമലിലേറി ബുധനൂർ

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019

 

 
മാന്നാർ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മികവോടെ നടപ്പാക്കിയതിന‌് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മഹാത്മ പുരസ്‌ക്കാരത്തിന്റെ രണ്ടാംസ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും ബുധനൂർ പഞ്ചായത്തിന്.  പ്രളയാനന്തര പ്രവർത്തനങ്ങളിലെ മികവും കൂടുതൽ തൊഴിൽ നൽകിയതും പരിഗണിച്ചാണ‌് ഈ നേട്ടങ്ങൾ.  
പ്രളയത്തിൽ തകർന്ന തൂമ്പിനാൽക്കടവ് പാലം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത‌് പുനർനിർമിച്ചിരുന്നു. ചെളിയടിഞ്ഞ് ക‌ൃഷിയോഗ്യമല്ലാതിരുന്ന പാടശേഖരങ്ങളിൽ ക‌ൃഷിയിറക്കിയതിന‌് കർമനിരതമായതും തൊഴിലുറപ്പുസേനയാണ‌്.  നാശോന്മുഖമായ കുട്ടമ്പേരൂർ ആറ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുജീവിപ്പിച്ച പ്രവർത്തനം  ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ദേശീയ അവാർഡിന‌് കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതും ബുധനൂരായിരുന്നു. തൊഴിലുറപ്പുസേനയെ സർഗാത്മകമായി ഉപയോഗിച്ചതിനുള്ള അംഗീകാരം ആഹ്ലാദകരമാണെന്ന‌് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി വിശ്വംഭരപണിക്കർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top