ആലപ്പുഴ
നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെ (എൻഎഫ്പിഇ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ചാത്തനാട് അസ്ടെക്ക ടർഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു. ടൈറ്റൻസ് വിജയികളായി. ആലപ്പുഴ തപാൽ സൂപ്രണ്ട് സ്മിത സാഗർ ട്രോഫികൾ വിതരണം ചെയ്തു. ആലപ്പുഴ സബ് ഡിവിഷൻ എ എസ് പി എൻ കെ സുനികുമാർ, ആലപ്പുഴ ഡിവിഷൻ എ എസ് പി രാജീവ്, ബിഎസ്എൻഎൽ യൂണിയൻ ജില്ലാ സെക്രട്ടറി ഡി ആർ ഷാജിമോൻ, എൻഎഫ്പിഇ അഖിലേന്ത്യാ മഹിളാ കമ്മിറ്റി ചെയർപേഴ്സൺ കെ സി പ്രഭ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..