05 December Thursday

സ്‌നേഹിത കോളിങ്ബെല്‍ ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019
ആലപ്പുഴ
ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് സാമൂഹ്യ–-മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന സ്‌നേഹിത കോളിങ്ബെൽ പദ്ധതി വാരാചരണത്തിന് വെള്ളിയാഴ്‌ച തുടക്കമാകും. ‘ആരും ഒറ്റയ്‌ക്കല്ല സമൂഹം കൂടെയുണ്ട്’ എന്ന മുദ്രാവാക്യമുയർത്തിയാണ് പദ്ധതി. ഒറ്റപ്പെട്ട്‌ കഴിയുന്നവരെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുമായും യുവജനങ്ങളെ സമീപത്തുള്ള വായാനശാല, സാംസ്‌കാരിക സ്ഥാപനങ്ങളുമായും വൃദ്ധജനങ്ങളെ വയോജന അയൽക്കൂട്ടങ്ങളുമായും പകൽവീടുകളുമായും ബന്ധിപ്പിക്കുക, മാനസിക ഉല്ലാസത്തിന് സംവിധാനം ഒരുക്കുക, ഉപജീവനമാർ​ഗങ്ങളിൽ ഏർപ്പെടാൻ കഴിയുന്നവർക്ക് അതിനുള്ള പ്രേരണയും പരിശീലനവും നൽകുക, വിവിധ ക്ഷേമപദ്ധതികളുമായി ബന്ധിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. 
വാരാചരണത്തിന്റെ ഭാഗമായി ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, തദ്ദേശഭരണ സ്ഥാപന ഉദ്യോഗസ്ഥർ എന്നിവരുടെ നേത‌ൃത്വത്തിൽ ഭവനസന്ദർശനം നടത്തും. 21ന് സമാപിക്കും.
പ്രധാന വാർത്തകൾ
 Top