28 November Saturday

അരുംകൊലകൾ അരുതെന്ന്‌ പാടി യുവതയുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020

തിരുവമ്പാടിയിൽ സംഘടിപ്പിച്ച പ്രതിഷേധം അഡ്വ. മനു സി പുളിക്കൽ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
‘കൊല അരുത് 'കോൺഗ്രസ്, - ബിജെപി കൊലയാളികൾക്കെതിരെ നാടുണരുക’എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും വൈകിട്ട്  പ്രതിഷേധ ധർണ സംഘടിപ്പിച്ചു.  കേരളത്തിൽ കോൺഗ്രസ്, ബിജെപി ഗൂഢാലോചനയിൽ തുടരുന്ന കൊലപാതക  രാഷ്ട്രീയത്തിനെതിരായി 7500 കേന്ദ്രങ്ങളിലാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌  പ്രതിഷേധം സംഘടിപ്പിച്ചത്.
 ആലപ്പുഴ തിരുവമ്പാടിയിൽ ഡിവൈഎഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മനു സി പുളിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ, സെക്രട്ടറി അഡ്വ. ആർ രാഹുൽ, മേഖലാ സെക്രട്ടറി ജയക‌ൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top