20 October Sunday

സൈനികനെ കുത്തിയകേസിൽ രണ്ടുപേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019
മാരാരിക്കുളം 
ഓണാഘോഷ പരിപാടിക്കിടെ സൈനികനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. എസ് എല്‍ പുരം തോട്ടുചിറ വെളി അരുണ്‍മോഹന(25)നാണ് കുത്തേറ്റത്. 
സംഭവത്തിൽ എസ് എല്‍ പുരം നടിച്ചിറ വീട്ടില്‍ എസ് അജിത് (26), തൈയില്‍ വീട്ടില്‍ പി ഹരികുമാര്‍ (21) എന്നിവരെയാണ്  മാരാരിക്കുളം പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. മാരാരിക്കുളത്തെ കഞ്ചാവ് മാഫിയക്കെതിരെ അരുണിന്റെ അച്ഛന്‍ മോഹനന്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്‌ച രാത്രി ക്ലബിന്റെ ഓണാഘോഷ പരിപാടിയ്‌ക്കിടെ ലഹരിസംഘം മോഹനനെ ഉപദ്രവിച്ചു.  തടയാനെത്തിയ അരുണിനെ കുത്തുകയായിരുന്നു. അരുൺ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നാസിക്കില്‍ എയര്‍ഫോഴ്‌സില്‍ ജോലി ചെയ്യുന്ന അരുണ്‍ വെള്ളിയാഴ്‌ച മടങ്ങാനിരിക്കവെയാണ്‌ ആക്രമണം. അക്രമിസംഘത്തിലെ മൂന്നുപേർ ഒളിവിലാണ്. കഞ്ചാവ് കേസുകളിലും വധശ്രമ കേസുകളിലെയും പ്രതികളാണ്‌ ഇവർ.
 
പ്രധാന വാർത്തകൾ
 Top