03 August Tuesday

എസ് ഡി കോളേജിന് 75–ാം പിറന്നാൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
ആലപ്പുഴ
ആലപ്പുഴയുടെ അഭിമാനമായ സനാതന ധർമ കോളേജിന് 75–-ാംപിറന്നാൾ. 20 മുതൽ ഒരു വർഷം നീളുന്ന ജൂബിലി ആഘോഷങ്ങൾക്ക് സനാതനധർമ കലാലയം ഒരുങ്ങിക്കഴിഞ്ഞു. പാർഥസാരഥി അയ്യങ്കാരുടേയും സുന്ദരരാജ നായിഡുവിന്റെയും നേതൃത്വത്തിൽ 1946 ജൂൺ 20 ന് പ്രവർത്തനമാരംഭിച്ച സനാതന ധർമ കലാലയം കേരള സർവകലാശാലയുടെ കീഴിലുള്ള ആദ്യ അഫിലിയേറ്റഡ് കോളേജാണ്. സർ. സി പി രാമസ്വാമി അയ്യരായിരുന്നു കോളേജ് ഉദ്ഘാടനംചെയ്‌തത്. 
75‑ാം പിറന്നാളിന്റെ ലോഗോ പ്രകാശനം കോളേജ് പൂർവവിദ്യാർഥിയും ചലച്ചിത്രതാരവുമായ കുഞ്ചാക്കോ ബോബൻ 16ന് നിർവഹിക്കും. ഫേസ്ബുക്ക് ലൈവായി പകൽ 11ന് ഓൺലൈൻ സംവിധാനത്തിലാണ് പ്രകാശനം. 
     ആഘോഷങ്ങളുടെ പ്രതീകാത്മകമായ ഉദ്ഘാടനം 20ന് നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനച്ചടങ്ങ് നടത്തും. 
വെബിനാർ പരമ്പരകൾ ഉൾപ്പെടെയുള്ള അക്കാദമിക പരിപാടികൾ ജൂബിലി വർഷത്തിൽ ഓൺലൈൻ മാധ്യമത്തിൽ ഒരുക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കും.   
കോളേജ് മാനേജർ പി കൃഷ്‌ണകുമാർ (ചെയർമാൻ) കോളേജ്  പ്രിൻസിപ്പൽ ഡോ. പി ആർ ഉണ്ണികൃഷ്‌ണപിള്ള (ജനറൽ കൺവീനർ) ഡോ. ജി നാഗേന്ദ്രപ്രഭു (കോ-–-ഓർഡിനേറ്റർ) ഡോ. ഇ കൃഷ്‌ണൻനമ്പൂതിരി, ഡോ. എസ് അജയകുമാർ  (ജോയിന്റ്‌ കോ–-ഓർഡിനേറ്റേർ) എന്നിവർ  ആഘോഷ കമ്മിറ്റി ഭാരവാഹികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top